വാസ്കോഡ ഗാമ എന്ന പോച്ചുഗീസ് നാവികന്‍ ജില്ലയിലെ കാപ്പാട് എന്ന സ്ഥലത്ത് കാലു കുത്തിയതോടെ കോഴിക്കോട് ലോക ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചു.
3 താലൂക്കുകളും 12 ബ്ലോക്കുകളും 78 പഞ്ചായത്തുകളും 2 മുനിസിപ്പാലിറ്റിയും ഒരു കോര്പരഷനും ഉള്‍പ്പെട്ടതാണ് കോഴിക്കോട് ജില്ല.
രാഷ്ട്രീയത്തില്‍ ഇടതു പക്ഷത്തോട് കൂടുതല്‍ കൂറ് പുലര്‍ത്തിയിട്ടുള്ള ഒരു ജില്ലയാണ് കോഴിക്കോട്. 2006 നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിലവിലുണ്ടായിരുന്ന 12 സീറ്റുകളില്‍ 11 ലും വിജയിച്ചു കൊണ്ട് ഇടതുപക്ഷം ഐക്യ ജനാധിപത്യ മുന്നണിയെ തറ പറ്റിക്കുകയായിരുന്നു. അവശേഷിക്കുന്ന ഒന്ന് നഷ്ടപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിലും. പക്ഷെ തുടര്‍ന്ന് വന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കയ്യില്‍ ഇരുന്ന ജില്ലയിലെ രണ്ടു സീറ്റുകളും നേടിയെടുത്തു ഐക്യ ജനാധിപത്യ മുന്നണി തിരിച്ചടിച്ചു. ഇതില്‍ തന്നെ ഇടതു പക്ഷത്തിന്റെ "ഉരുക്ക് കോട്ട" എന്നറിയപ്പെടുന്ന വടകര മണ്ഡലം വന്‍ ഭൂരിപക്ഷത്തോടെ ആണ് ഐക്യ ജനാധിപത്യ മുന്നണി നേടിയെടുത്തത്. ഈ ഒരു തെരഞ്ഞെടുപ്പോടെ രണ്ടു മുന്നനികളിലെയും പ്രമുഖ കക്ഷികളെ കൂടാതെ ജില്ലയില്‍ പുതുതായി രൂപപ്പെട്ട രേവെലുഷനരി മാര്‍ക്സിസ്റ്റ് പാര്‍ടിക്കും മേഖലയില്‍ സ്വാധീനമുണ്ടെന്ന് അവര്‍ തെളിയിച്ചു.
ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ ആഘാതത്തില്‍ നിന്ന് ഒരു പരിധി വരെ മോചിതരാകാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞു എന്ന് തെളിയിക്കുന്നതായിരുന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പു. കയ്യിലുണ്ടായിരുന്ന 5 ഇല്‍ 3 കോര്പരഷനുകള്‍ എല്‍ ഡി എഫ് കൈ വിട്ടപ്പോള്‍ കോഴിക്കോട് കുലുങ്ങാതെ നിന്നു. കയിലുള്ള മുന്‍സിപാലിറ്റി കളും ഇടതു പക്ഷം കൈ വിട്ടില്ലെങ്കിലും പഞ്ചായത്ത്-ബ്ലോക്കുകളില്‍ ഇടതു പക്ഷത്തിനു നഷ്ടം പറ്റിയിട്ടുണ്ടായിരുന്നു..
2011 ഇല്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോഴിക്കോട് ജില്ലയില്‍ മികച്ച വിജയം ആവര്‍ത്തിക്കാം എന്ന് ഇടതു പക്ഷം പ്രതീക്ഷിക്കുമ്പോള്‍ ലോകസഭയിലെ പോലെ മറ്റൊരു അട്ടിമറിക്കായി യു ഡി എഫും കാത്തിരിക്കുകയാണ്.
2006 നിയമസഭാ അംഗങ്ങള്‍
വടകര: ജനതാദളിലെ എം കെ പ്രേംനാഥ്, കൊണ്ഗ്രെസ്സിലെ പോന്നാറത്തു ബാലകൃഷ്ണനെ 21269 വോട്ടുകള്‍ക് പരാജയപ്പെടുത്തി.
നാദാപുരം: സി പി ഐ യിലെ ബിനോയ് വിശ്വം കൊണ്ഗ്രെസ്സിലെ വീരാന്‍ കുട്ടിയെ 17449 വോട്ടുകള്‍ക് പരാജയപ്പെടുത്തി
മേപ്പയ്യൂര്‍: സി പി എം ലെ കെ കെ ലതിക ഐ യു എം എല്‍ സ്ഥാനാര്‍ഥി ടി ടി ഇസ്മയിലിനെ 15887 വോട്ടുകള്‍ക് പരാജയപ്പെടുത്തി.
കൊയിലാണ്ടി: സി പി എം സ്ഥാനാര്‍ഥി പി വിശ്വന്‍ ഡി ഐ സി യിലെ പി ശങ്കരനെ 18484 വോട്ടുകള്‍ക് പരാജയപ്പെടുത്തി
പേരാമ്പ്ര: സി പി എം സ്ഥാനാര്‍ഥി കെ കുഞ്ഞമ്മദ് മാസ്റ്റര്‍ കെ സി എം സ്ഥാനാര്‍ഥി ജെയിംസ് തെക്കനാടനെ 10640 വോട്ടുകള്‍ക് പരാജയപ്പെടുത്തി.
ബാലുശ്ശേരി: എന്‍ സി പി സ്ഥാനാര്‍ഥി എ കെ ശശീന്ദ്രന്‍ കൊണ്ഗ്രെസ്സിലെ കെ ബാലകൃഷ്ണ കിടാവിനെ 14160 വോട്ടുകള്‍ക് പരാജയപ്പെടുത്തി
കൊടുവള്ളി: എല്‍ ഡി എഫിലെ പി ടി എ റഹിം ഡി ഐ സി യിലെ കെ മുരളീധരനെ 7506 വോട്ടുകള്‍ക് പരാജയപ്പെടുത്തി
കോഴിക്കോട് 1 : സി പി എം സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍ കൊണ്ഗ്രെസ്സ് സ്ഥാനാര്‍ഥി എ സുജനപാലിനെ 7705 വോട്ടുകള്‍ക് പരാജയപ്പെടുത്തി
കോഴിക്കോട് 2 : ഐ എന്‍ എല്‍ സ്ഥാനാര്‍ഥി പി എം എ സലാം ഐ യു എം എല്‍ സ്ഥാനാര്‍ഥി ടി പി എം സഹീറിനെ 14093 വോട്ടുകള്‍ക് പരാജയപ്പെടുത്തി
ബേപ്പൂര്‍: സി പി എം സ്ഥാനാര്‍ഥി എളമരം കരീം ഐ യു എം എല്‍ സ്ഥാനാര്‍ഥി ഉമ്മര്‍ പാണ്ടികശാലയെ 19618 വോട്ടുകള്‍ക് പരാജയപ്പെടുത്തി
കുന്നമംഗലം: യു ഡി എഫിലെ യു സി രാമന്‍ സി പി എം സ്ഥാനാര്‍ഥി സി പി ബാലന്‍ വൈദ്യരെ 297 വോട്ടുകള്‍ക് പരാജയപ്പെടുത്തി
തിരുവമ്പാടി: സി പി എം ഇലെ മത്തായി ചാക്കോ ഐ യു എം എല്‍ സ്ഥാനാര്‍ഥി എം സി മായിന്‍ ഹാജിയെ 5479 വോട്ടുകള്‍ക് പരാജയപ്പെടുത്തി. മത്തായി ചാക്കോയുടെ മരണത്തെ തുടര്‍ന്ന് തിരുവമ്പാടിയില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ജോര്‍ജ് എം തോമസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു .
മുന്‍പ് നിലവിലിരുന്ന മേപ്പയ്യൂര്‍, കോഴിക്കോട്-1 , കോഴിക്കോട്-2 എന്നീ മണ്ഡലങ്ങള്‍ ഒഴിവാക്കുകയും പുതുതായി കുറ്റിയാടി, കോഴിക്കോട് സൌത്ത്, കോഴിക്കോട് നോര്‍ത്ത് , എലത്തൂര്‍ എന്നിങ്ങനെ നാല് മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
എലത്തൂര്‍: മുന്പ് ബാലുശേരിയുടെ ഭാഗമായിരുന്ന എലത്തൂര്‍, ജില്ലയിലെ 3 മണ്ഡലങ്ങള്‍ ചേര്‍ന്നതാണ്. തലക്കുളത്തൂര്‍, നന്മണ്ട, കരുവെട്ടൂര്‍, കൊടുവള്ളിയിലെ ചേളന്നൂര്‍, കക്കോടി, കാക്കൂര്‍, എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ്.
കുറ്റിയാടി: മുന്പ് മേപ്പയ്യൂരിന്റെ ഭാഗമായിരുന്ന കുറ്റിയാടി ആയഞ്ചേരി, കുന്നുമ്മല്‍, കുറ്റിയാടി, പുറമേരി, തിരുവള്ളൂര്‍, വേളം, മണിയൂര്‍, വില്യാപ്പള്ളി എന്നിവ ഉള്പെടുന്നതാണ്.
കോഴിക്കോട് സൌത്ത്: കോഴിക്കോട് താലൂക്കിലെ 17 മുതല്‍ 38 വരെ വാര്‍ഡുകളും, ഒപ്പം 41 ആം വാര്‍ഡും ഉള്‍പ്പെടുന്നതാണ്.
കോഴിക്കോട് നോര്‍ത്ത്: കോഴിക്കോട്
ഇത്തവണ 13 നിയമ സഭാ മണ്ഡലങ്ങളാണ് കോഴിക്കോട് ജില്ലയില്‍ ഉള്ളത്.
1 . വടകര
2 . നാദാപുരം
3 . കൊയിലാണ്ടി
4 . പേരാമ്പ്ര
5 . ബാലുശ്ശേരി
6 . ബേപ്പൂര്‍
7 . കുന്നമംഗലം
8 . കൊടുവള്ളി
9 . തിരുവമ്പാടി
10 . കുറ്റിയാടി
11 . എലത്തൂര്‍
12 . കോഴിക്കോട് സൌത്ത്
13 . കോഴിക്കോട് നോര്‍ത്ത്

No comments:
Post a Comment