Monday, March 7, 2011

ജനവിധി- Kottayam District

കോട്ടയം ജില്ല

പുരാതന കുലശേഖര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന വഞ്ചുനാട്, വെമ്പൊലിനാട്, നന്റുഴൈനാട് എന്നീ പ്രദേശങ്ങള്‍ ചേര്‍ത്താണ് ഇന്നത്തെ കോട്ടയം ജില്ല രൂപീകരിച്ചത്. “കോട്ടയുടെ അകം” എന്നര്‍ത്ഥം വരുന്ന “കോട്ട”, “അകം” എന്നീ രണ്ടു പദങ്ങളില്‍ നിന്നാണ് കോട്ടയം എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. ഇന്നത്തെ കോട്ടയം, ഏറ്റുമാനൂര്‍ എന്നീ പ്രദേശങ്ങള്‍ വഞ്ചുനാട്ടിലും, വൈക്കം താലൂക്കും മീനച്ചില്‍ താലൂക്കിന്റെ കുറേ ഭാഗങ്ങളും വെമ്പൊലി നാട്ടിലും, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളും മീനച്ചില്‍ താലൂക്കിന്റെ കുറെ ഭാഗങ്ങളും നന്റുഴൈനാട്ടിലും ഉള്‍പ്പെട്ട പ്രദേശങ്ങളായിരുന്നു. വഞ്ചുനാടിന്റെയും തെക്കുംകൂറിന്റെയും രാജാക്കന്‍മാര്‍, അവരുടെ ഭരണതലസ്ഥാനമായി തെരഞ്ഞെടുത്തിരുന്നത് ഇന്നത്തെ കോട്ടയം ടൌണിനോടു ചേര്‍ന്നുകിടക്കുന്ന താഴത്തങ്ങാടി ആയിരുന്നു. 1749-1754 കാലത്തിനിടയില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് യുദ്ധം ചെയ്ത് ഈ പ്രദേശം പിടിച്ചെടുക്കുകയും തിരുവിതാംകൂറിനോട് ചേര്‍ക്കുകയും ചെയ്തു.

1949 ജൂലൈ മാസത്തിലാണ്‌ കോട്ടയം ജില്ല ഔദ്യോഗികമായി നിലവിൽ വന്നത്‌. കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾക്ക്‌ കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്‌. ആധുനിക കേരളത്തിലെ രാഷ്ട്രിയ മുന്നേറ്റങ്ങൾക്ക്‌ വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത്‌ കോട്ടയം പബ്ലിക്‌ ലൈബ്രറിയിൽ നിന്നാണ്‌. അയിത്താചരണത്തിന്‌ അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ്‌.

രാഷ്ട്രീയമായി ജനാധിപത്യ ചേരിയോടു മമത പുലര്‍ത്തുന്ന ഒരു ജില്ലയാണ് കോട്ടയം . കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ ശക്തിയായ കേരളാ കൊണ്ഗ്രെസ്സ് പിറവി എടുത്തതും പിളര്‍ന്നതും വളര്‍ന്നതും ഒന്നായതും ഈ മണ്ണില്‍ ആണ് . കോട്ടയം ജന്മം നല്‍കിയ പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍
കെ.ആർ. നാരായണൻ(ഇന്ത്യയുടെ മുൻ രാഷ്ട്രപതി) , എ. ജെ. ജോൺ , പി.ടി. ചാക്കോ , ഉമ്മൻ ചാണ്ടി , കെ.എം. മാണി , സി. എഫ്‌. തോമസ്‌ , മോൻസ് ജോസഫ് , സുരേഷ് കുറുപ്പ് , പി.സി.ജോർജ്ജ് , പാലാ കെ.എം. മാത്യു , എം.എം.തോമസ്(മുൻ മേഘാലയ ഗവർണർ) , കെ.എം. ചാണ്ടി , പി.സി.തോമസ്‌ , പി.കെ.വാസുദേവൻ നായർ ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരാണ്

മൂന്ന്‌ 'എൽ'(L)കളുടെ പേരിൽ പ്രസിദ്ധമാണ്‌ കോട്ടയം. ലാൻഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌, ലാറ്റക്‌സ്‌, ലേക്‌സ്‌ (Land of letters, latex and lakes)എന്നാണ്‌ കോട്ടയത്തെ വിശേഷിപ്പിക്കുന്നത്‌. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ്‌ ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു. സാക്ഷരതയിൽ മുൻപന്തിയിലാണ്‌ ഈ ജില്ല, 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 95.82% സാക്ഷരരാണ്‌. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളിൽ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്‌.

നിയമസഭാ മണ്ഡലങ്ങള്‍

1. കോട്ടയം
2. ചങ്ങനാശ്ശേരി
3. പാലാ
4. ഏറ്റുമാനൂര്‍
5. കടുത്തുരുത്തി
6. കാഞ്ഞിരപ്പള്ളി
7. പുതുപ്പള്ളി
8. പൂഞ്ഞാര്‍
9. വൈക്കം

കടുത്തുരുത്തി .

കേരള കോണ്‍ഗ്രെസ്സുകളുടെ ശക്തി കേന്ദ്രം .

kc കഴിഞ്ഞാല്‍ ഇവിടെ ശക്തി സിപിഎം നാണു

കഴിഞ്ഞ ഏതാനും തവണകളായി കേരള കോണ്‍ഗ്രസുകള്‍ തമ്മിലായിരുന്നു ഇവിടെ മല്സരം അപ്പോഴൊക്കെ വിജയി ഭരണ പക്ഷ ബഞ്ചില്‍ സ്ഥാനം പിടിച്ചു ..

മണ്ഡല പുനനിര്ന്നയത്തില്‍ ഇടതു പക്ഷ ചായവു പുലര്‍ത്തി ഇരുന്ന പഞ്ചായത്തുകള്‍ ഇവിടെ നിന്നും വിട്ട്‌ പോയി പകരം കേരള കോണ്‍ഗ്രസിന്റെ ശക്തി കേന്ത്രമായ മരങ്ങട്ടു പള്ളി പോലുള്ള പഞ്ചായത്ത് കള്‍ ഇവിടെ കൂട്ടി ചേര്‍ത്ത്

കൂടാതെ കേരള കോണ്‍ഗ്രെസ്സുകളുടെ ലയനം ഇവിടെ പ്രതി പക്ഷം എന്ന അവസ്ഥ ഇല്ലാതാക്കി

ഇപ്പോള്‍ മാണിസാറിന്റെ പാലായെ ക്കള്‍ വലതു പക്ഷ സുരക്ഷിത മണ്ഡലം ആണ് ഇന്ന് കടുത്തുരുത്തി .

No comments:

Post a Comment