Present MLAs from Kollam
Pathanapuram --> KB Ganeshkumar (Kerala Congress(B))
Punalur --> K Raju (CPI)
Chadayamangalam --> Mullakkara Ratnakaran (CPI)
Kottarakkara --> Aisha Potti (CPI(M))
Neduvathoor --> B.Raghavan (CPI(M))
Kunnathur --> Kovoor Kunjumon (RSP)
Karunagappally --> C.Divakaran (CPI)
Chavara --> N.K.Premachandran (RSP)
Kundara --> M.A.Baby (CPI(M))
Kollam --> P.K.Gurudasan (CPI(M))
Eravipuram --> A.A.Azeez (RSP)
Chathannoor --> N.Anirudhan (CPI)
മുകളില്‍ കാണുന്ന പേരുകളും പാര്‍ട്ടികളും സൂചിപ്പിക്കുന്നതു പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നെടും കോട്ട തന്നെയായിരുന്നു കൊല്ലം ജില്ല..!! ഏതാണ്ടെല്ലാ ഇടതു ഘടകകക്ഷികള്‍ക്കും സാന്നിധ്യമുള്ള ജില്ലയാണു കൊല്ലം..!! കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ കൊല്ലം ജില്ലയില്‍ കയ്പ്പു രുചിച്ചവര്‍ ഏറെ അതില്‍ അതികായരായ ബാലകൃഷ്ണപിള്ളയും എം.വി.രാഘവനും കടവൂര്‍ ശിവദാസനും ബാബു ദിവാകരനും ഉള്‍പ്പെടുന്നു..!! ഇടതുമുന്നണിയുടെ പടയോട്ടത്തില്‍ പിടിച്ചു നില്ക്കാന് കഴിയാതെ യു.ഡി.എഫ്. അമ്പേ തകര്‍ന്നടിഞ്ഞു..!! ആകെ രക്ഷപെട്ടത് ഗണേശ്കുമാര്‍ മാത്രം..!!
പക്ഷേ ശേഷം നടന്ന ലോക്സഭാ ഇലക്ഷനില്‍ ചിത്രം ആകെ മാറി മറിയുന്ന കാഴ്ചയാണു നമ്മള് കണ്ടത്..!!
ഇടതുമുന്നണിയുടെ മേല്ക്കോയ്മയാകെ ആ ഇലക്ഷനില്‍ നഷ്ടപ്പെട്ടു..!! പീതാംബരകുറുപ്പ് 19,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിലവിലെ എം.പിയായ പി.രാജേന്ദ്രനില്‍ നിന്നും സീറ്റ് പിടിച്ചെടുത്തു..!! പാര്‍ലിമെന്ററി രംഗത്തു തന്നെ കന്നിയങ്കത്തിനിറങ്ങിയ പീതാംബരകുറുപ്പിനെ വിജയം എതിരേറ്റു..!! കരുണാകരന്റെ വിശ്വസ്തനായ സഹചാരിക്ക് കരുണാകരന് നല്കിയ ഉപഹാരമായിരുന്നു കൊല്ലം ലോക്സഭാ സീറ്റ്..!!
പിന്നീടു നടന്ന ത്രിതല പഞ്ചായത്ത് ഇലക്ഷനില്‍ നില മെച്ചപ്പെടുത്താന്‍ ഇടതുമുന്നണിക്കായി എന്നത് ഒരു വസ്തുതയാണു..!! പക്ഷേ കൊല്ലത്തിന്റെ മനസ്സ് ആര്‍ക്കൊപ്പം നില്ക്കും എന്നത് പ്രവചനാതീതമാണിപ്പോളും..!! കൊട്ടാരക്കര കുത്തകയാക്കി വച്ചിരുന്ന ബാലകൃഷ്ണപിള്ളയുടെ ദുര്യോഗം നാം കണ്ടു കഴിഞ്ഞു..!! ഈ ഇലക്ഷനില്‍ കൊല്ലത്തിന്റെ ശ്രദ്ധേയമായ അസാന്നിധ്യവും അദ്ദേഹം തന്നെയാകും.. എം.വി.ആര് ഇത്തവണ അങ്കത്തട്ടിലിറങ്ങുമോ എന്നു തന്നെ നിശ്ചയമില്ല.. ഇറങ്ങിയാല്‍ തന്നെ പുനലൂര്‍ തിരഞ്ഞെടുക്കുമോ..?? (കോണ്‍ഗ്രസ്സ് ഉറപ്പുള്ള സീറ്റ് നല്‍കുമോ) അറിയില്ല..!! സി.പി.എമ്മില്‍ ഗുരുദാസന് സഖാവും ബേബിയും മത്സരരംഗത്തുണ്ടാകാന്‍ വഴിയില്ല..!! സി.പി.ഐ മന്ത്രിമാരില്‍ ദിവാകരന് മാത്രമാണു മാറി നില്ക്കാന് സാധ്യത..!! മുല്ലക്കരയും പ്രേമചന്ദ്രനും ഇത്തവണയും രംഗത്തുണ്ടാകാനാണു സാധ്യത..!! അനിരുദ്ധനു ഇനി സീറ്റ് നല്‍കാനുള്ള സാധ്യത വിരളമാണു..!! തീര്‍ച്ചയായും യുവനിരയെയാകും സി.പി.ഐ മുന്നോട്ട് വയ്ക്കുക..!! നല്ല മന്ത്രി എന്ന പ്രതിച്ചായയുള്ള മുല്ലക്കരയെ മാറ്റി നിര്‍ത്താനുള്ള സാധ്യത തുലോം കുറവാണു..!!
മുന്നണി സമവാക്യങ്ങള്‍ക്ക് വലിയ മാറ്റം വരാനുള്ള സാധ്യതകള്‍ വിരളമാണു..!! പൊതുവേ ഏതാണ്ട് എല്ലാ മുന്നണികളും ശക്തമായ നിലയിലാണു ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം..!!
വലതുമുന്നണിയിലെ കടവൂര്‍ ശിവദാസന്‍ ഇപ്പോള്‍ കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആണു..!! മത്സരിക്കുന്നതിനെക്കാള്‍ ചുക്കാന്‍ പിടിക്കുന്നതിലാകും അദ്ദേഹത്തിനു താത്പര്യം..!! കടവുരുമായുള്ള പിണക്കം പ്രതാപവര്‍മ്മ തമ്പാന് മാറ്റിയെങ്കില്‍ പ്രതാപവര്‍മ്മ തമ്പാനു തന്നെ ചാത്തന്നൂര്‍ സീറ്റ് ലഭിച്ചേക്കാം..!! വിളക്ക് വിവാദം കോണ്‍ഗ്രസ്സിന്റെ ശോഭ കെടുത്തിയെന്നു പറയാതെ വയ്യ..!!
എന്തു തന്നെയായാലും പ്രവചനാതീതമാണു കൊല്ലത്തെ കാര്യങ്ങള്‍..!! ബാലകൃഷ്ണപിള്ളയെ ആയുധമാക്കി ഇടതുമുന്നണി പോരിനിറങ്ങിയാല്‍ ക്ഷീണം വലതിനു തന്നെയാകും..!! എന്തായാലും ലോക്സഭാ ഇലക്ഷനിലേതു പോലെ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല കോണ്ഗ്രസ്സിനിക്കുറി എന്നത് തീര്‍ച്ചയാണു..!!
മാറി നിന്നേക്കാവുന്ന പ്രമുഖര്‍ --> ഗുരുദാസന്, ദിവാകരന്, എം.എ.ബേബി
ശ്രദ്ധേയമായ അസ്സാന്നിധ്യം --> ബാലകൃഷ്ണപിള്ള
ഈയടുത്ത കാലത്ത് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ബാബു ദിവാകരനും ഇക്കുറി മത്സര രംഗത്തുണ്ടാകാനിടയില്ല..!!
No comments:
Post a Comment