Monday, March 7, 2011

ജനവിധി-Kannur District

കേരളത്തിന്റെവടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഒമ്പതാം സ്ഥാനത്താണ്.ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിർത്തുമ്പോൾ, കിഴക്കൻ പ്രദേശങ്ങൾ മധ്യകേരളത്തിൽ നിന്നും കുടിയേറിയ തിരുവിതാംകൂർ സംസ്കാരം പുലർത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം

കണ്ണൂർ എന്നും കേരളരാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ്. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി.-യുടെ ജന്മനാടാണ് കണ്ണൂർ. കൂടാതെ കേരള മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാർ, കെ കരുണാകരൻ എന്നിവർക്കും ജന്മം നൽകിയ നാടാണിത്. ഒട്ടനവധി കമ്യൂണിസ്റ്റ്- തൊഴിലാളി നേതാക്കൾ കണ്ണൂരിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ സ്ഥാപിതമായത് കണ്ണൂരിലെ പിണറായി, പാറപ്രം എന്ന സ്ഥലത്താണ്. ബ്രിട്ടീഷ്, ജന്മി വാഴ്ചക്കെതിരെ രക്തദൂഷിതമായ ഒട്ടനവധി കർഷക സമരങ്ങൾ ഈ മണ്ണിൽ നടന്നിട്ടുണ്ട്. കയ്യൂർ, മൊറാഴ, പാടിക്കുന്ന്, കാവുമ്പായി, കരിവെള്ളൂർ തുടങ്ങി അനേകം സമരങ്ങൾ ഇന്നും ഈ മണ്ണിനെ കോരിത്തരിപ്പിക്കുന്നു. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹകാലത്ത് പയ്യന്നൂരിലും ഉപ്പു കുറുക്കൽ സമരം നടക്കുകയുണ്ടായി. കണ്ണൂരിലെ പരമ്പരാഗത മേഖലകൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളാണെങ്കിൽ, കുടിയേറ്റ മേഖലയിൽ കോൺഗ്രസ്- കേരള കോൺഗ്രസ് കക്ഷികൾ ശക്തമാണ്. മുസ്ലീം കേന്ദ്രങ്ങൾ മുസ്ലീം ലീഗ് ശക്തി കേന്ദ്രങ്ങളാണ്. ജില്ലയിലെ ചിലയിടങ്ങളിൽ ബി.ജെ.പി.യും ശക്തമാണ്.

ജില്ലയിൽ പതിനൊന്നു നിയമസഭാ മണ്ഡലങ്ങൾ ഉൾ‍പ്പെടുന്നു.
1.കണ്ണൂർ
2.അഴീക്കോട്
3.ധർമടം
4. കൂത്തുപറമ്പ്
5.തളിപ്പറമ്പ്
6.തലശേരി
7.മട്ടന്നൂർ
8.പേരാവൂർ
9.ഇരിക്കൂർ
10. പയ്യന്നൂർ
11.കല്യാശേരി


കണ്ണൂർ :കണ്ണൂർ താലൂക്കിലെ കണ്ണൂർ മുനിസിപ്പാലിറ്റിയും കണ്ണൂർ കന്റോൺമെന്റും ചിറക്കൽ, പള്ളിക്കുന്ന്, പൂഴാതി, എളയാവൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കണ്ണൂർ നിയമസഭാമണ്ഡലം. . ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ എ.പി. അബ്ദുള്ളക്കുട്ടി ആണ്‌ 2009 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

അഴീക്കോട് :കണ്ണൂർ താലൂക്കിലെ അഴീക്കോട്‌, വളപട്ടണം, തളിപ്പറമ്പ്‌ താലൂക്കിലെ മാട്ടൂൽ, ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി, നാറാത്ത്‌, പാപ്പിനിശ്ശേരി എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ അഴീക്കോട് നിയമസഭാമണ്ഡലം. 2005 മുതൽ സി. പി. ഐ (എം)-ലെ എം. പ്രകാശൻ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

കൂത്തുപറമ്പ്:തലശ്ശേരി താലൂക്കിലാണ് കൂത്തുപറമ്പ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്.കൂത്തുപറമ്പ് മുനിസിപ്പാലറ്റിയും, പിണറായി, കോട്ടയം, വേങ്ങാട്, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, മാലൂർ, കോളയാട്, കണിച്ചാർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കൂത്തുപറമ്പ് നിയമസഭാമണ്ഡലം. സി.പി.ഐ(എം) -ലെ പി. ജയരാജൻ ആണ് 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

തളിപ്പറമ്പ്:തളിപ്പറമ്പ്‌ താലൂക്കിലെ തളിപ്പറമ്പ് മുനിസിപ്പാലറ്റിയും ചപ്പാരപ്പടവ്‌, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, പട്ടുവം, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം. . മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടയിലെ സി. കെ. പി. പത്മനാഭൻ ആണ്‌ 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

തലശ്ശേരി :തലശ്ശേരി താലൂക്കിലാണ് തലശ്ശേരി നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണൻ ആണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.തലശ്ശേരി മുനിസിപ്പാലറ്റിയും, ധർമ്മടം, എരഞ്ഞോളി, കതിരൂർ ഗ്രാമപഞ്ചായത്തുകളും, ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ 1-5,11,12 എന്നീ വാർഡുകളും ഉൾപ്പെട്ടതാണ്‌ തലശ്ശേരി നിയമസഭാമണ്ഡലം.

പേരാവൂർ :കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ മട്ടന്നൂർ മുനിസിപ്പാലറ്റിയും, കൂടാളി , കീഴല്ലൂർ , കീഴൂർ-ചാവശ്ശേരി , തില്ലങ്കേരി ,പായം , ആറളം, അയ്യങ്കുന്ന് , മുഴക്കുന്ന് , പേരാവൂർ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ പേരാവൂർ നിയമസഭാമണ്ഡലം. . 2006-മുതൽ സി. പി. ഐ (എം)-ലെ കെ. കെ. ഷൈലജ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

ഇരിക്കൂർ:തളിപ്പറമ്പ്‌ താലൂക്കിലെ ഇരിക്കൂർ , ആലക്കോട്, ഉദയഗിരി, നടുവിൽ, എരുവശ്ശേരി, പയ്യാവൂർ, പടിയൂർ-കല്യാട്, ശ്രീകണ്ഠാപുരം,മലപ്പട്ടം എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ഇരിക്കൂർ നിയമസഭാമണ്ഡലം. 1982 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ കെ. സി. ജോസഫ് ആണ്‌ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം, മാടായി, എന്നീ ‍പഞ്ചായത്തുകളും പയ്യന്നൂർ നഗരസഭയും ഉൾപ്പെട്ടതാണ്‌ പയ്യന്നൂർ നിയമസഭാമണ്ഡലം. . വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ പി.കെ. ശ്രീമതിയാണ്‌ (സി. പി. എം) ആണ്‌ 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

No comments:

Post a Comment